പാലക്കാട് മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി

പാലക്കാട് കൊടുവായൂരില്‍ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ മൃതദേഹം രണ്ടര മണിക്കൂറിലധികം ബസ് സ്റ്റോപ്പില്‍ കിടന്നു. വൈകുന്നേരം 6.30 ഓടെ മരിച്ച നിലയില്‍ കണ്ട കൊടുവായൂര്‍ സ്വദേശി സിറാജുദ്ധീന്റെ മൃതദേഹം ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ 10.30 ഓടെയാണ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
കൊടുവായൂര്‍ മിനി സ്റ്റോപ്പിലാണ് സംഭവം. ആറു മണിയോടെ തന്നെ പ്രദേശവാസിയായ സിറാജുദ്ധീന്‍ ബസ് സ്റ്റോപ്പില്‍ കിടക്കുന്നുണ്ടായിരുന്നു. 6.30 ഓടെയാണ് ഇയാള്‍ മരിച്ചു കിടക്കുകയാണെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. അവരെത്തി ആരോഗ്യ വകുപ്പിനെ അറിയിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. രണ്ടു മണിക്കൂറിലേറെ മൃതദേഹം വഴിയരികില്‍ അനാഥമായി കിടക്കുന്ന വാര്‍ത്ത ട്വന്റിഫോര്‍ ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ടു. വാര്‍ത്തയ്ക്ക് പിന്നാലെ 10.30 ഓടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കൊവിഡ് ഭയത്താലാണ് നാട്ടുകാരും പൊലീസും മൃതദേഹമെടുക്കാന്‍ ഭയന്നത്. ആരോഗ്യ വകുപ്പിനെ അറിയിച്ചപ്പോള്‍ വാഹനമില്ലെന്ന മറുപടിയാണ് ലഭിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കെ ബാബു എംഎല്‍എ പറഞ്ഞു.
Story Highlights – body of an elderly man was shifted to mortuary, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here