എറണാകുളത്ത് ഇന്ന് 123 പേർക്ക് കൊവിഡ്; 110 പേർക്കും സമ്പർക്കത്തിലൂടെ

ernakulam covid update

എറണാകുളം ജില്ലയിൽ കൊവിഡ് സാഹചര്യം രൂക്ഷമാകുന്നു. തുടർച്ചയായ ഏഴാം ദിവസവും ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നു. 123 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 110 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ജില്ലയുടെ കിഴക്കൻ മേഖലകളിലും രോഗികളുടെ എണ്ണം കൂടുകയാണ്.

Read Also : തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് രോഗം ബാധിച്ചത് 519 പേര്‍ക്ക്

എറണാകുളത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതോടൊപ്പം സമ്പർക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണവും വർധിക്കുകയാണ്. ഒരാഴ്ചയോളമായി നൂറ് കടക്കുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ 90 ശതമാനം പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. പുതുതായി 123 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 110 പേർക്കും സമ്പർക്കം വഴിയാണ് രോഗ ബാധ. 4 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. പശ്ചിമകൊച്ചിയിലും ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും നഗര മേഖലകളിലും രോഗ വ്യാപനമുണ്ട്. പശ്ചിമകൊച്ചിയിൽ സ്ഥിതി ആശങ്കജനകമായി തുടരുകയാണ്. മട്ടാഞ്ചേരിയിൽ 15 പേർക്കും ഫോർട്ട്‌ കൊച്ചിയിൽ 8 പേർക്കും ചെല്ലാനത്ത് 6 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 120 പേർ ജില്ലയിൽ രോഗമുക്തി നേടി. എറണാകുളം ജില്ലക്കാരായ 110 പേരുടെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 10 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

Story Highlights ernakulam covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top