മഹാരാഷ്ട്രയില്‍ ഇന്ന് 11,111 പേര്‍ക്ക് കൊവിഡ്; ആന്ധ്രയില്‍ 8012 പേര്‍ക്ക് രോഗബാധ

covid 19, coronavirus, kottayam

മഹാരാഷ്ട്രയില്‍ ഇന്ന് 11,111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 288 കൊവിഡ് മരമങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 8,837 പേര്‍ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,95,865 ആയി. സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 1,58,395 ആയി. ഇതുവരെ 20,037 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ 4,17,123 പേര്‍ രോഗമുക്തി നേടി

ആന്ധ്രപ്രദേശില്‍ 8012 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 10,117 പേര്‍ രോഗമുക്തി നേടി. 88 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,89,829 ആയി. ഇതില്‍ 85,945 പേരാണ് ചികിത്സയില്‍ തുടരുന്നത്. 2,01,234 പേര്‍ രോഗമുക്തി നേടി. 2,650 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

തമിഴ്‌നാട്ടില്‍ ഇന്ന് പുതിയതായി 5950 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 125 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 3,38,055 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,78,270 പേര്‍ രോഗമുക്തി നേടി. 54,019 പേരാണ് ചികിത്സയില്‍ തുടരുന്നത്. 5,766 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

Story Highlights covid 19, coronavirus, tamilnadu, maharashtra, andrapradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top