Advertisement

അന്തരീക്ഷത്തിൽ ശക്തമായ ഈർപ്പക്കാറ്റ്; അഞ്ച് സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

August 16, 2020
Google News 2 minutes Read

അന്തരീക്ഷത്തിൽ ശക്തമായ ഈർപ്പക്കാറ്റ് തുടരുന്നതിനാൽ അഞ്ച് സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡിഗഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി).

ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിക്കുന്നു.

ഈ സീസണിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഡൽഹിയിൽ ഈർപ്പനില 95 ശതമാനമായി ഉയർന്നു. രാജസ്ഥാനിൽ വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയെ തുടർന്ന് മൂന്നു പേർ മരിച്ചു. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിൽ മൂന്നു മണിക്കൂർ തുടർച്ചയായുള്ള മഴയെത്തുടർന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഗുജറാത്തിലും കൊങ്കണിലും ഗോവയിലും മലനിരകളോടു ചേർന്നുള്ള പ്രദേശങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണു പ്രവചനം.

ഗുജറാത്തിൽ മഴക്കെടുതിയെ തുടർന്ന് ഇരുന്നൂറിലധികം റോഡുകളും 12 സംസ്ഥാനപാതകളും അടച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. കൂടുതൽ എൻഡിആർഎഫ് സംഘങ്ങളുടെ സഹായം വേണമെങ്കിൽ നൽകാമെന്നും അമിത് ഷാ അറിയിച്ചു. അസമിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. മഴക്കെടുതിയെ തുടർന്ന് നാലു ജില്ലകളിലായി 29,000ലേറെ പേർ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുകയാണ്. അസമിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ മരണ സംഖ്യ എണ്ണം 138 ആയി ഉയർന്നു.

Story Highlights – Strong humidity in the atmosphere; Chance of heavy rain in five states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here