സച്ചിന്‍ പൈലറ്റ് മുന്നോട്ടുവെച്ച പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിയെ നിയോഗിച്ചു

ashok gehlot sachin pilot

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുന്നോട്ടുവെച്ച പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍, സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

സച്ചിന്‍ പൈലറ്റിന് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന് രാജസ്ഥാന്റെ ചുമതലയും നല്‍കി. അവിനാശ് പാണ്ഡയെ മാറ്റിയാണ് അജയ് മാക്കന് ചുമതല നല്‍കിയത്.

Story Highlights three-member committee to study issue raised by Sachin Pilot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top