പെട്ടിമുടിയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

രാജമല പെട്ടിമുടിയിൽ അപകടത്തിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഒരാളെ തിരിച്ചറിഞ്ഞു. ഇതോടെ പെട്ടിമുടിയിൽ മരിച്ചവരുടെ എണ്ണം 58 ആയി. ഇനി പന്ത്രണ്ട് പേരെയാണ് കണ്ടെത്താനുള്ളത്.
ഓഗസ്റ്റ് ആറിനാണ് പെട്ടിമുടിയിൽ ദുരന്തമുണ്ടായത്. രാത്രിയുണ്ടായ ഉരുൾപൊട്ടൽ അപകടത്തിന്റെ ആഴം കൂട്ടി. പ്രദേശത്ത് താമസിച്ചിരുന്ന തോട്ടംതൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സംഭവ സ്ഥലത്തേക്കുള്ള റോഡ് തകർന്നത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. പ്രദേശത്ത് പത്തടി ഉയരത്തിൽ മണ്ണ് അടിഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
Read Also :പെട്ടിമുടി ദുരന്തം അനാഥരാക്കിയ ഗോപികയും ഹേമലതയും…
അപകടത്തിപ്പെട്ടവർക്ക് സർക്കാർ പുനരധിവാസം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ ദുരന്ത മേഖല സന്ദർശിച്ചിരുന്നു.
Story Highlights – Pettimudi landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here