എറണാകുളത്ത് 129 പേർക്ക് കൊവിഡ്; 123 പേരും സമ്പർക്ക രോഗികൾ

എറണാകുളം ജില്ലയിൽ തുടർച്ചയായ എട്ടാം ദിവസവും നൂറ് കടന്ന് കൊവിഡ് കേസുകൾ. 129 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 123 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ജില്ലയുടെ പല ഭാഗങ്ങളിലും സമ്പർക്ക രോഗ വ്യാപനം ഏറുകയാണ്.
രോഗം സ്ഥിരീകരിക്കുന്നതിൽ 90 ശതമാനം പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിട്ടുള്ളത്. പുതുതായി 129 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 123 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. കരുവേലിപ്പടി ഗവൺമെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഇടക്കൊച്ചി സ്വദേശിനിക്കും, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 4 പേർക്കും മാലിദ്വീപിൽ നിന്ന് വന്ന ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
Read Also : കാസർഗോഡ് ഇന്ന് 97 പേർക്ക് കൊവിഡ്
പശ്ചിമകൊച്ചിയിലും ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും നഗര മേഖലകളിലും രോഗ വ്യാപനമുണ്ട്. ഫോർട്ട് കൊച്ചിയിൽ 15 പേർക്കും പള്ളുരുത്തിയിൽ 8 പേർക്കും മട്ടാഞ്ചേരിയിൽ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയുടെ കിഴക്കൻ മേഖലയായ കോതമംഗലം, ആയവന, വെങ്ങോല, നെല്ലിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലും രോഗികളുടെ എണ്ണം കൂടുകയാണ്.
അതേസമയം 63 പേർ ജില്ലയിൽ രോഗമുക്തി നേടി. എറണാകുളം ജില്ലക്കാരായ 59 പേരുടെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 4 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
Story Highlights – 129 covid cases in ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here