കാസർഗോഡ് ഇന്ന് 97 പേർക്ക് കൊവിഡ്

കാസർഗോഡ് ഇന്ന് 97 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 91 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. അഞ്ച് പൊലീസുകാർക്കും ഒരു കെഎസ്ആർടിസി ജീവനക്കാരനും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം കണ്ടെത്തി.
കൊവിഡ് പ്രതിരോധത്തിൻ്റെ മുന്നണി പോരാളികൾ രോഗബാധിതരാകുന്നത് അധികൃതരിൽ ആശങ്ക ഉയർത്തുകയാണ്. ചെമ്മനാടും നീലേശ്വരത്തുമാണ് പുതുതായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ചെമ്മനാട് 24 പേരും നീലേശ്വരത്ത് നഗരസഭ കൗൺസിലറുൾപ്പെടെ 15 പേരുമാണ് വൈറസ് ബാധിതരായത്.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 4 പേർ ഇതര സംസ്ഥാനത്തു നിന്നും 2 പേർ വിദേശത്തു നിന്നും എത്തിയവരാണ്. ജില്ലയിലിതുവരെ 3360 പേരാണ് കൊവിഡ് പോസറ്റീവായത്. ഇതിൽ പുതുതായി 174 പേരുൾപ്പെടെ 2392 പേർ രോഗമുക്തരായി. നിലവിൽ 944 പേരാണ് ചികിത്സയിലുള്ളത്.
Story Highlights – 97 covid cases in kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here