ഉത്തർപ്രദേശിൽ സർക്കാർ അഭയകേന്ദ്രത്തിലെ 90 പെൺകുട്ടികൾക്ക് കൊവിഡ്

ഉത്തർപ്രദേശിൽ പെൺകുട്ടികൾക്കായുള്ള സർക്കാർ അഭയ കേന്ദ്രത്തിലെ 90 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെയാണ് 90 അന്തേവാസികൾക്ക് കൊവിഡ് കണ്ടെത്തിയത്. വനിതാ ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എല്ലാവരേയും മാറ്റിപ്പാർപ്പിച്ചു. അന്തേവാസികൾക്ക് എങ്ങിനെയാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.
ഉത്തർ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 പേർക്കാണ് കൊവിഡ് ബാധിച്ചത്. 58 പേർ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,54,418 ആയി.
Story Highlights – Coronavirus, Uttar pradesh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here