മോഷണ കേസ് പ്രതി സ്റ്റേഷനിൽ തുങ്ങി മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിടെുത്ത പ്രതി ശുചി മുറിയിൽ തൂങ്ങി മരിച്ച സംഭവം അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഇയാളുടെ കസ്റ്റഡി മരണം പൊലീസ് സ്റ്റേഷനിലെ ജിഡി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. പ്രതിയെ പിടികൂടുമ്പോൾ നാട്ടുകാർ മർദിച്ചിരുന്നോയെന്നും പരിശോധിക്കേണ്ടതുണ്ട്.

പ്രതിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഫോർട്ട് എസി തന്നെയാണ് ശുപാർശ നൽകിയത്. മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ട് അൻസാരിയെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ അടിപിടി കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലുണ്ടായിരുന്ന 2 പേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും ജില്ലാ ക്രൈം ബ്രാഞ്ച് എഫ്‌ഐആർ എടുക്കുക. മുൻപും അൻസാരി കേസുകളിൽ പ്രതിയയിരുന്നതിനാൽ അക്കാര്യവും പരിശോധിക്കും.

മോഷണക്കുറ്റത്തിന് പൊലീസ് പിടികൂടിയ പ്രതിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മറ്റൊരു മുറിയിലേക്ക് മാറ്റി ഇരുത്തി ചോദ്യം ചെയ്യുകയായിരുന്നു. കരിമഠം കോളനി സ്വദേശിയായ അൻസാരിയെ(37)ഇന്നലെ വൈകിട്ട് 5മണിയോടെയാണ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ശുചിമുറിയിൽ കയറി വാതിലടച്ച പ്രതിയെ 9.30 ഓടെ ഉടുത്തിരുന്ന മുണ്ടിൽ ആത്മഹത്യ നിലയിൽ കണ്ടെത്തുകയായിരുന്നു.

Story Highlights – accused hanged at station; Investigation to Crime Branch

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top