നടിയെ അക്രമിച്ച കേസ്; പി.ടി തോമസ് എംഎൽഎ സാക്ഷി വിസ്താരത്തിന് ഹാജരായി

നടിയെ അക്രമിച്ച കേസിൽ പി.ടി തോമസ് എംഎൽഎ സാക്ഷി വിസ്താരത്തിന് ഹാജരായി. രാവിലെ 11 മണിയോടെയാണ് സാക്ഷി വിസ്താരത്തിനായി പ്രത്യേക കോടതിയിൽ ഹാജരായത്.
അക്രമത്തിനിരയായ നടി നടൻ ലാലിന്റെ വീട്ടിലേക്കാണ് ആദ്യം എത്തിയത്. വിവരം അറിഞ്ഞു ഇവിടേക്ക് ആദ്യം എത്തിയവരിൽ ഒരാൾ പിടി തോമസ് എംഎൽഎയാണ്. സംഭവം പൊലീസിൽ അറിയിക്കുകയും നടിയുടെ ഡ്രൈവറുടെ പെരുമാറ്റത്തിലെ അസ്വാഭാവികത പൊലീസ് ശ്രദ്ധയിൽ കൊണ്ടുവന്നതും എംഎൽഎയാണ്. സംബന്ധിച്ച് നിർണായക സാക്ഷിയാണ് പിടി തോമസ് എംഎൽഎ. കേസിൽ 41 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്.
Story Highlights -Actress assault case; PT Thomas MLA appeared for the hearing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here