അൻസാരിയെ പൊലീസ് മർദിച്ചില്ല; സാക്ഷികളുടെ മൊഴി

ഫോർട്ട് സ്‌റ്റേഷനിൽ യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ സാക്ഷി മൊഴികൾ പുറത്ത്. അൻസാരിയെ പൊലീസ് മർദിച്ചില്ലെന്ന് സാക്ഷികൾ മൊഴി നൽകി. കേസിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്.
ഇന്നലെയാണ് തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്ത അൻസാരിയെ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ മോഷണത്തിന് കസ്റ്റഡിയിലെടുത്ത കരിമടം സ്വദേശി അൻസാരിയെയാണ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടിയ പ്രതിയെ കിഴക്കേകോട്ടയിൽ നിന്ന് കൂട്ടിക്കൊണ്ടു വരികയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം.
Story Highlights – anwar wasnt harassed says witness
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here