മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം

malappuram reports one more covid death

മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പൂക്കോട്ടൂർ സ്വാദേശി ഇല്യാസ് ആണ് മരിച്ചത്. 47 വയസായിരുന്നു. ഓട്ടോ ഡ്രൈവറായ ഇല്യാസ് മഞ്ചേരി മെഡിക്കൽ കോളജിൽ വച്ച് ഇന്ന് രാവിലെയാണ് മരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. കോഴിക്കെട് ജില്ലയിൽ രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് റൂറൽ എസ്പി ഓഫീസിലെ ഹെഡ് ക്ലർക്ക് ഷാഹിൻ ബാബു(46), മാവൂർ സ്വദേശി സുലു (49) എന്നിവരാണ് മരിച്ചത്.
എറണാകുളം ജില്ലയിലും രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആലുവ തായ്ക്കാട്ടുകാര സ്വദേശി സദാനന്ദൻ (57), മൂത്തകുന്നം സ്വദേശി വൃന്ദ ജീവൻ (54) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.

അതേസമയം, സംസ്ഥാനത്ത് സമ്പർക്കത്തിലൂെയുള്ള കൊവിഡ് കേസുകൾ വർധിച്ചുവരുന്നതിനിടെ മരണസംഖ്യയും ഉയരുന്നത് കേരളത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ പതിനൊന്ന് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

Story Highlights malappuram reports one more covid death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top