പാർലമെന്റിന്റെ വർഷകാല സമ്മേളനം മാറ്റിവയ്ക്കില്ല

പാർലമെന്റിന്റെ വർഷകാല സമ്മേളനം മാറ്റിവയ്ക്കില്ല. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആകും പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുക. രാവിലെയും ഉച്ചയ്ക്കുമായാകും സമ്മേളനം. സെപ്തംബർ 22 ന് മുന്നോടിയായിട്ടാകും പർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുക.
ജനാധിപത്യതിന്റെ ശ്രീകോവിൽ കോറോണാ ഭിതിയിൽ അടഞ്ഞ് കിടക്കില്ല. വർഷകാല സമ്മേളനം പതിവ് പേലെ നടക്കും. അതിനായുള്ള ഒരുക്കങ്ങൾ ഇപ്പോൾ വേഗത്തിൽ പൂർത്തിയാകുകയാണ്. ആറുമാസത്തെ ഇടവേളകളാണ് സമ്മേളനങ്ങൾക്കിടയിൽ പരമാവധി അനുവദനീയം. അതുപ്രകാരം സെപ്തംബർ 22നകം വർഷകാല സമ്മേളനം തുടങ്ങണം. ഇത്തവണ സാമൂഹ്യ അകലം ഉറപ്പാക്കാൻ രാജ്യസഭയും ലോക്‌സഭയും ഒപ്പം ചേരില്ല. ഒരു സഭയിലെ അംഗങ്ങൾ രണ്ടു സഭകളിലും ചേംബറുകളിലുമായി ഇരിക്കുന്ന വിധത്തിലാകും ക്രമീകരണം. ഒരു സഭ രാവിലെയും മറ്റൊന്ന് ഉച്ചകഴിഞ്ഞുമാകും ചേരുക. സഭാനടപടികൾ കാണുന്നതിന് വലിയ ഡിസ്‌പ്ലേ സ്‌ക്രീനുകളും സ്ഥാപിക്കുന്നുണ്ട്. ദിവസങ്ങൾക്ക് അകം ഒരുക്കങ്ങൾ പൂർത്തിയാക്കും.
രാജ്യസഭാ ചേംബറിൽ പ്രധാനമന്ത്രി, സഭാ നേതാവ്, പ്രതിപക്ഷ നേതാവ്, മറ്റു പാർട്ടി നേതാക്കൾ, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എച്ച്.ഡി ദേവഗൗഡ, അടക്കമുള്ള മുതിർന്ന നേതാക്കളാകും ഇരിക്കുക. ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും ഗാലറികളിൽ നിയന്ത്രണത്തോടെ മാത്രമാകും പ്രവേശനം. രാജ്യസഭയിലെ 60 അംഗങ്ങൾ മാത്രമേ ചേംബറിൽ ഇരിക്കൂ. രാജ്യസഭയുടെതന്നെ ഗാലറിയിൽ 51 പേരും ബാക്കി 132 പേർ ലോക്‌സഭാ ചേംബറിലുമാണ് ഇരിക്കുക. ഇതേ സംവിധാനമാണ് ലോക്‌സഭാ സെക്രട്ടേറിയറ്റും ആലോചിക്കുന്നത്. ഗാലറിയിൽ ഇരിക്കുന്ന അംഗങ്ങൾക്കായി 85 ഇഞ്ചുള്ള ഡിസ്‌പ്ലേ സ്‌ക്രീനുകൾ സ്ഥാപിക്കും. കൂടാതെ അൾട്രാവയലറ്റ് അണുനശീകരണികൾ, വേർതിരിവിനായി പോളികാർബണേറ്റ് സെപ്പറേറ്ററുകൾ എന്നിവയും സ്ഥാപിക്കുന്നുണ്ട്. കൊവിഡ് കാരണം ബജറ്റ് സമ്മേളനം വെട്ടിക്കുറച്ച് മാർച്ച് 23ന് അവസാനിപ്പിച്ചിരുന്നു.
Story Highlights – parliament monsoon session wont postpone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here