എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ്; ആവശ്യപ്പെട്ടത് വെച്ചൂർ പശുവിനെ!!

പത്താം തരം മികച്ച രീതിയിൽ പാസാകുന്ന കുട്ടികൾക്ക് മാതാപിതാക്കളും കുടുംബാംഗങ്ങളും സമ്മാനങ്ങൾ നൽകാറുണ്ട്. ഈ കാലഘട്ടത്തിലെ കുട്ടികളാകട്ടെ ആവശ്യപ്പെടുന്നത് മൊബൈൽ ഫോണോ മറ്റ് ഇലക്ടോണിക് ഗാഡ്‌ജെറ്റുകളോ ബൈക്കോ മറ്റോ ആയിരിക്കും. എന്നാൽ ഇവിടെ വേറിട്ടൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മലപ്പുറം പരപ്പനങ്ങാടി കോവിലകം റോഡിലെ ‘അസർമുല്ല’ വീട്ടിലെ സഫ്ദർ. പിഇഎസ് പരപ്പനാട് കോവിലകം ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥിയാണ്.

Read Also : വൈറലായ മെഴുക് പ്രതിമയ്ക്ക് പിന്നില്‍ യുവ ശിൽപി ശ്രീധര്‍ മൂര്‍ത്തി

നേരത്തെ തന്നെ കൃഷിയിൽ തത്പരനാണ് ഈ കൗമാരപ്രായക്കാരൻ. വീട്ടിനടുത്ത് 60 സെന്റിൽ കപ്പ, വാഴ, മധുരക്കിഴങ്ങ്, ചേമ്പ്, ചേന, മഞ്ഞൾ, ഇഞ്ചി കൂടാതെ നിരവധി പഴങ്ങളുടെയും കൃഷിയുണ്ട്. തേനീച്ച കൃഷി, കൂൺ കൃഷി, മത്സ്യ കൃഷി എന്നിവയും കൂടെയാകുമ്പോൾ സമയം തികയാറില്ല സഫ്ദറിന്. ലോക്ക് ഡൗൺ ആയതോടെ ഫുൾ ടൈം കൃഷിയിലാണ് ഈ കുട്ടി കർഷകൻ. കൃഷിക്കൊപ്പം പശുവിനെ കൂടി ലഭിച്ചപ്പോൾ തിരക്കേറി.

കുടുംബവും സഫ്ദറിന് കട്ട സപ്പോർട്ട് ആണ്. സഫ്ദറിന്റെ ആവശ്യം അനുസരിച്ച് കോഴിക്കോട്ട് രാമനാട്ടുകരയിൽ നിന്നാണ് വെച്ചൂർ ഇനത്തിൽ പെട്ട പശുവിനെ വാങ്ങി നൽകിയത്. ആദ്യം വീട്ടുകാർ ഒന്ന് അമ്പരന്നുവെന്ന് സമ്മതിക്കുന്നു. പിതാവ് കബീർ ഹാബിറ്റാറ്റിന് അനുസരിച്ച് വീടും കെട്ടിടങ്ങളും ഡിസൈൻ ചെയ്യുന്നയാളാണ്. മാതാവ് സാക്കിറ.

Story Highlights sslc full a plus, asks for cow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top