തിരുവനന്തപുരത്ത് രണ്ട് കൊവിഡ് മരണം
തിരുവനന്തപുരത്ത് രണ്ട് കൊവിഡ് മരണം. തമിഴ്‌നാട് സ്വദേശിയായ വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപൻ ചന്ദ്രൻ (62) എന്നിവരാണ് മരിച്ചത്.
എസ്എടി ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് വിജയയുടെ മരണം സംഭവിക്കുന്നത്. ചെന്നൈ സ്വദേശിയായ വിജയ വിഴിഞ്ഞത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിജയ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. കുഞ്ഞ് പ്രസവ സമയത്ത് തന്നെ മരിച്ചിരുന്നു. മെഡിക്കൽ കോളജിൽ വച്ചു ഇന്ന് രാവിലെയാണ് പ്രതാപന്റെ മരണം. ഹൃദയ, ശ്വാസകോശ രോഗങ്ങൾ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 9 അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. മലപ്പുറത്ത് പൂക്കോട്ടൂർ സ്വാദേശി ഇല്യാസ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. 47 വയസായിരുന്നു. ഓട്ടോ ഡ്രൈവറായ ഇല്യാസ് മഞ്ചേരി മെഡിക്കൽ കോളജിൽ വച്ച് ഇന്ന് രാവിലെയാണ് മരിച്ചത്. കോഴിക്കെട് ജില്ലയിൽ രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് റൂറൽ എസ്പി ഓഫീസിലെ ഹെഡ് ക്ലർക്ക് ഷാഹിൻ ബാബു(46), മാവൂർ സ്വദേശി സുലു (49) എന്നിവരാണ് മരിച്ചത്. എറണാകുളം ജില്ലയിലും രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആലുവ തായ്ക്കാട്ടുകാര സ്വദേശി സദാനന്ദൻ (57), മൂത്തകുന്നം സ്വദേശി വൃന്ദ ജീവൻ (54) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.
അതേസമയം, സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകൾ വർധിച്ചുവരുന്നതിനിടെ മരണസംഖ്യയും ഉയരുന്നത് കേരളത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ പതിനൊന്ന് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
Story Highlights – thiruvananthapuram two died of covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here