ഗീബൽസും ചെന്നിത്തലയും തമ്മിൽ വലിയ വ്യത്യാസമില്ല : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

chennithala and goebbels are alike says kadakampally surendran

സ്വർണക്കടത്ത് കേസിൽ യുഡിഎഫ് നേതാക്കൾ കള്ള പ്രചരണം നടത്തുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാരിനെ കളങ്കപ്പെടുത്താൻ ഗീബൽസിയൻ നുണകൾ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞ മന്ത്രി ഗീബൽസും ചെന്നിത്തലയും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് തുറന്നടിച്ചു.

യുഡിഎഫും ബിജെപിയും സയാമീസ് ഇരട്ടകളെപ്പോലെയാണ്. നുണകൾ ആവർത്തിച്ച് ചെറുവിഭാഗത്തിലെങ്കിലും ഇവർ സംശയം സൃഷ്ടിക്കുന്നു. മുഖ്യമന്ത്രിയെ ബോധപൂർവം ആക്രമിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും കടകംപള്ളി പറഞ്ഞു. എം.ശിവങ്കർ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചില്ലെന്ന് കടകംപള്ളി പറഞ്ഞു.

കേസിൽ പിടിയിലായവരുടെ രാഷ്ട്രീയ ബന്ധം ചർച്ചയാകുന്നില്ലെന്നും ലൈഫ് മിഷനിൽ സ്ഥലം നൽകുന്ന സർക്കാർ എങ്ങനെ കുറ്റക്കാരാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു. നിർമ്മാണത്തിൽ തട്ടിപ്പും കമ്മീഷനും വാങ്ങുന്നതിൽ സർക്കാരിന് ബന്ധമില്ലെന്നും സ്വർണകടത്തിന് പിന്നിലെ തീവ്രവാദ ബന്ധം ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷം അഴിമതിയുടെ രാജാക്കന്മാരാണെന്ന് പറഞ്ഞ മന്ത്രി അതുകൊണ്ടാണ് എന്തിലും അഴിമതി കാണുന്നതെന്നും കൂട്ടിച്ചേർത്തു.

Story Highlights chennithala and goebbels are alike says kadakampally surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top