പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി; ഇന്ന് കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങള്‍

pettimudi landslide

പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇന്ന് നടത്തിയ തിരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. അശ്വന്ത് രാജ്, അനന്ത ശെല്‍വം എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ദുരന്തത്തില്‍ അകപ്പെട്ട ഒന്‍പത് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.

തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തിയത്. ദുരന്തഭൂമിയില്‍ നിന്നും വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഗ്രാവല്‍ ബങ്ക് ഭാഗത്തായിരുന്നു ഇന്നും തിരച്ചില്‍ നടന്നത്. മണ്ണിനടിയില്‍ അകപ്പെട്ട മനുഷ്യ ശരീരം കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനവും തിരച്ചിലിനായി ഉപയോഗപ്പെടുത്തി. ചെന്നൈയില്‍ നിന്നുള്ള നാല് അംഗ സംഘത്തെ ഇതിനായി എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് നായ്ക്കളുടെ സഹായം തിരച്ചിലിനായി പ്രയോജനപ്പെടുത്തിയിരുന്നു. കാലാവസ്ഥ മോശമായതിനാല്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുവാനാണ് തീരുമാനം.

Story Highlights Death toll rises to 61pettimudi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top