അവസാനവര്‍ഷ പരീക്ഷകള്‍ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി വിധി പറയാനായി മാറ്റി

രാജ്യത്തെ സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവര്‍ഷ പരീക്ഷകള്‍ റദ്ദാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ഹര്‍ജി സുപ്രിംകോടതി വിധി പറയാനായി മാറ്റി. വിദ്യാര്‍ത്ഥികളുടെയും യു.ജി.സിയുടെയും വാദമുഖങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് വിധി പറയാന്‍ മാറ്റിയത്.
പരീക്ഷ നടത്തണമെന്ന് തന്നെയാണ് നിലപാടെന്ന് യു.ജി.സി അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ നടത്തുന്നത് അനുവദിക്കാനാകില്ലെന്ന് മഹാരാഷ്ട്ര, ഡല്‍ഹി, ഒഡിഷ, പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ അറിയിച്ചു. വാദമുഖങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ കക്ഷികള്‍ക്ക് മൂന്ന് ദിവസം സമയം കോടതി അനുവദിച്ചു.
Story Highlights – final year examination Supreme Court postponed for judgment
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here