ടെസ്റ്റ് ചെയ്തില്ല; എന്നിട്ടും പശ്ചിമ ബംഗാളിൽ 4 പേർക്ക് കൊവിഡ്

കൊവിഡ് ടെസ്റ്റ് നടത്താതിരുന്നിട്ടും പശ്ചിമബംഗാളിലെ 4 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. പശ്ചിമബംഗാളിലെ ബെലോൺ ഗ്രാമത്തിലാണ് വിചിത്രമായ ഈ സംഭവം നടന്നത്.
ഓഗസ്റ്റ് 11ന് ഗ്രാമത്തിൽ ആരോഗ്യവകുപ്പ് പിസിആർ റാൻഡം ടെസ്റ്റ് സംഘടിപ്പിച്ചിരുന്നു. സമൂഹവ്യാപനം സംശയിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ നടത്തിയ റാൻഡം ടെസ്റ്റിൽ സാമ്പിളെടുക്കാനായി 80 പേരെയാണ് ഗ്രാമപഞ്ചായത്ത് ഒരുക്കിയിരുന്നത്. 73 പേരിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ഓഗസ്റ്റ് 14ന് ഫലം വന്നപ്പോൾ ബാക്കിയുണ്ടായിരുന്ന ഏഴ് പേരിൽ നാലു പേരുടെ സാമ്പിളുകൾ പോസിറ്റീവായി.
Read Also : മഹാരാഷ്ട്രയില്‍ ഇന്ന് 11,119 പേര്‍ക്ക് കൂടി കൊവിഡ് ; ആന്ധ്രയില്‍ 9,211, തമിഴ്‌നാട്ടില്‍ 5,709
“ടെസ്റ്റ് നടത്താതിരുന്ന 4 പേർക്ക് കൊവിഡ് പോസിറ്റീവായി. ഞങ്ങൾക്ക് അവരുടെ പരാതി ലഭിച്ചിട്ടുണ്ട്. പരിശോധനകൾ ശരിയായ രീതിയിലാണ് നടത്തിയതെന്ന് തോന്നുന്നില്ല. പരിശോധനകളിൽ ക്രമക്കേട് നടന്നിരുന്നു. ചില സാമ്പിളുകൾ വെറുതേ പോസിറ്റീവാക്കുകയായിരുന്നു.”- പഞ്ചായത്ത് അംഗം പറയുന്നു.
“നീണ്ട ക്യൂ കണ്ട് ഞാൻ സാമ്പിൾ കൊടുക്കാതെ മടങ്ങി. എന്നിട്ടും റിപ്പോർട്ടിൽ ഞാൻ കൊവിഡ് പോസിറ്റീവാണെന്ന് പറയുന്നു.”- ടെസ്റ്റ് നടത്തായ കൊവിഡ് പോസിറ്റീവായ ഹാറൂൺ റഷീദ് പറയുന്നു.
Read Also : രാജ്യത്ത് 27 ലക്ഷം കടന്ന് കൊവിഡ് കേസുകൾ
പശ്ചിമബംഗാളിൽ 3,175 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 2,702,742 ആയി. രാജ്യത്തെ ആകെ മരണം 51,797 ആയി. അതേസമയം, രോഗമുക്തി നിരക്ക് 73.17 ശതമാനമായി ഉയർന്നു. ആകെ പോസിറ്റീവ് കേസുകളുടെ 25 ശതമാനം മാത്രമാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
Story Highlights – Four people test Covid positive without undertaking test in Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here