രാജ്യത്ത് 27 ലക്ഷം കടന്ന് കൊവിഡ് കേസുകൾ

india covid cases crossed 27 lakhs

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,702,742 ആയി. 24 മണിക്കൂറിനിടെ 55,079 പോസിറ്റീവ് കേസുകളും 876 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 51,797 ആയി.

രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ 26 ലക്ഷം കടന്നത് ഇന്നലെയാണ്. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 201-ാം ദിവസമാണ് ഇന്ത്യയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ 27 ലക്ഷം കടക്കുന്നത്. രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 6,73,166 ആയി.

മഹാരാഷ്ട്രയിൽ ആകെ കൊവിഡ് ബാധിതർ 6,04,358 ആയി. ആന്ധ്രയിൽ രോഗവ്യാപനം തുടരുകയാണ്. 24 മണിക്കൂറിനിടെ 6,780 പേർക്ക് രോഗം സ്ഥിരീകരിച്ചു. 82 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 2,96,609 ആയി. ആകെ മരണം 2,732. കർണാടകയിൽ ആകെ മരണം 4000 കടന്നു. 6,317 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 2,053ഉം ബംഗളൂരുവിലാണ്. തമിഴ്‌നാട്ടിൽ 5,890 പുതിയ കേസുകളും 120 മരണവും. ആകെ പോസിറ്റീവ് കേസുകൾ 3,43,945 ആയി. ആകെ മരണം 5,886. ഉത്തർപ്രദേശിൽ 4186ഉം, പശ്ചിമബംഗാളിൽ 3,080ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ജാർഖണ്ഡിലെ ധൻബാധ് ജയിലിൽ 17 തടവുകാർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹിയിലെ രോഗമുക്തി നിരക്ക് 90.17 ശതമാനമായി ഉയർന്നു.

രോഗമുക്തി നിരക്ക് 73.17 ശതമാനമായി ഉയർന്നത് രാജ്യത്തിന് ആശ്വാസമേകുന്നുണ്ട്. ആകെ രോഗമുക്തർ 1,977,779 ആണ്. 24 മണിക്കൂറിനിടെ 57,937 പേർ രോഗമുക്തരായി. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെ തന്നെ തുടരുകയാണ്. 1.92 ശതമാനമാണ് മരണനിരക്ക്.

Story Highlights india covid cases crossed 27 lakhs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top