പിഎം കെയർസ് ഫണ്ടിലെ തുക ദേശിയ ദുരന്ത നിവാരണ ഫണ്ടിലേക്ക് മാറ്റേണ്ട : സുപ്രിംകോടതി

പിഎം കെയർസ് ഫണ്ടിലെ മുഴുവൻ തുകയും ദേശിയ ദുരന്ത നിവാരണ ഫണ്ടിലേക്ക് മാറ്റണമെന്ന പൊതുതാൽപര്യ ഹർജി സുപ്രിംകോടതി തള്ളി.
ദേശീയ ദുരന്ത നിവാരണ ചട്ടങ്ങൾക്ക് എതിരല്ല പിഎം കെയർസ് ഫണ്ടെന്ന് സുപ്രിംകോടതി പറഞ്ഞു. രണ്ടും കൂടി കൂട്ടിക്കുഴയ്‌ക്കേണ്ടെന്ന് പറഞ്ഞ സുപ്രിംകോടതി പുതിയ ദേശിയ ദുരന്ത നിവാരണ പദ്ധതി വേണ്ടെന്നും കൂട്ടിച്ചേർത്തു.
ദുരിതാശ്വാസ നിധിയും പിഎം കെയർ ഫണ്ടും രണ്ടാണെന്ന് കേന്ദ്ര സർക്കാരും കോടതിയിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ദേശീയ ദുരന്തസമയത്ത് ദുരിതാശ്വാസത്തിനായി പുതിയ പദ്ധതി തയ്യാറാക്കണമെന്ന ആവശ്യത്തിൽ 2018 നവംബറിൽ തയ്യാറാക്കിയ പദ്ധതി മതിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനായി പ്രത്യേകം പദ്ധതി ആസൂത്രണം ചെയ്യേണ്ടതില്ലെന്നും കോടതി പറഞ്ഞു.
Story Highlights – SC Refuses to Order Transfer of Money from PM Cares Fund to NDRF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here