തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 2480 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. 2480 ലിറ്റര്‍ സ്പിരിറ്റാണ് ആമ്പല്ലൂരില്‍ പിടികൂടിയത്. സ്പിരിറ്റ് കടത്താന്‍ ശ്രമിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് പിടികൂടിയത്.

കന്നാസുകളിലായിട്ടാണ് സ്പിരിറ്റ് എത്തിച്ചത്. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. ഓണത്തിന് മുന്നോടിയായി നടത്തിയ തെരച്ചിലിലാണ് സ്പിരിറ്റ് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി എത്തിച്ച സ്പിരിറ്റാണ് പിടികൂടിയത്. കൂടുതല്‍ പരിശോധനകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുമെന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു.

Story Highlights spirit, Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top