കോടീശ്വരപ്പട്ടികയിൽ മുകേഷ് അംബാനിയെ പിന്തള്ളി ടെസ് ല സിഇഒ ഇലോൺ മസ്‌ക്

ബ്ലൂംബർഗിന്റെ കോടീശ്വര പട്ടികയിൽ മുകേഷ് അംബാനിയെ മറികടന്ന് ടെസ് ല സിഇഒ ഇലോൺ മസ്‌ക്. മുകേഷ് അംബാനിയെ ആറാസ്ഥാനത്തേക്ക് പിന്തള്ളി ലോക സമ്പന്നരിൽ നാലാം സ്ഥാനത്തേക്കാണ് ഇലോൺ മസ്‌ക് എത്തിയിരിക്കുന്നത്.
ബ്ലൂംബർഗിന്റെ കോടീശ്വര പട്ടിക പ്രകാരം 84.8 ബില്യൺ ഡോളറാണ് മസ്‌കിന്റെ ആസ്തി. മുകേഷ് അംബാനിയുടെ ആസ്തി 78.8 ബില്യൺ ഡോളറാണ്. ഓഗസ്റ്റ് 17ന് ടെസ് ലയുടെ ഓഹരി വില 11ശതമാനം ഉയർന്നതാണ് മസ്‌കിനെ നാലാം സ്ഥാനത്ത് എത്തിക്കാൻ കാരണമായത്.
ഒരുവർഷത്തിനിടെ ടെസ് ലയുടെ ഓഹരിവിലയിൽ 500ശതമാനത്തോളമാണ് വർധനവുണ്ടായത്. ഈവർഷം മാത്രം വില 339ശതമാനമാണ് ഉയർന്നത്.
അതേസമയം, ആമസോണിന്റെ ജെഫ് ബെസോസാണ് ലോക കോടീശ്വരപട്ടികയിൽ ഒന്നാമൻ. മൈക്രോസോഫ്റ്റിന്റെ ഉടമ ബിൽ ഗേറ്റ്സും ഫേസ്ബുക്കിന്റെ സക്കർബർഗുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
Story Highlights – Tesla CEO Elon Musk beats Mukesh Ambani to become billionaire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here