വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളെ മൂന്ന് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി

ഒന്നര വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളെ മറ്റ് മൂന്ന് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. തൊടുപുഴ ബിലീവേഴ്‌സ് ചര്‍ച്ച്, കാരക്കോണം സിഎസ്‌ഐ, വയനാട് ഡിഎം വിംസ് എന്നീ മെഡിക്കല്‍ കോളജുകളിലേക്കാണ് വിദ്യാര്‍ത്ഥികളെ മാറ്റിയത്.

മൂന്ന് കോളജുകളിലേക്കും 33 വീതം വിദ്യാര്‍ത്ഥികളെയാണ് മാറ്റിയത്. വിദ്യാര്‍ത്ഥികളെ മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. മതിയായ സൗകര്യങ്ങളില്ലാതെ ആരംഭിച്ച വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിലെ ഏക ബാച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കാണ് മറ്റ് കോളജുകളില്‍ തുടര്‍പഠന സൗകര്യമൊരുക്കിയത്.കോളജിലെ അസൗകര്യങ്ങള്‍ക്കെതിരെ 2015 -16 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത് വിവാദമായിരുന്നു.

Story Highlights transfer of students from Varkala SR Medical College

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top