ചൈനീസ് നിക്ഷേപമുള്ള ഡ്രീം ഇലവൻ ഐപിഎൽ മുഖ്യ സ്പോൺസർമാരായത് ശരിയല്ല; ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി

ചൈനീസ് നിക്ഷേപമുള്ള ഡ്രീം ഇലവൻ ഐപിഎൽ മുഖ്യ സ്പോൺസർമാരായത് ശരിയല്ലെന്ന് ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആദിത്യ വർമ്മ. ഡ്രീം ഇലവൻ ഒരു ഇന്ത്യൻ കമ്പനി ആണെങ്കിലും അതിൽ വലിത തോതിൽ ചൈനീസ് നിക്ഷേപം ഉണ്ടെന്നും അത് മോദിയുടെ ആത്മനിർഭർ ആശയത്തെ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Read Also : ഐപിഎൽ മുഖ്യ സ്പോൺസർമാരായി ഡ്രീം ഇലവൻ; കരാർ തുക 222 കോടി
“ഇന്ത്യന്‍ കായിക രംഗത്തിന്റെ അഭ്യുദയകാംക്ഷിയെന്ന നിലയില്‍ ഐപിഎല്‍ വിജയകരമായി യുഎഇയില്‍ നടത്തപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്തായാലും ഡ്രീം ഇലവൻ ഐപിഎലിൻ്റെ മുഖ്യ സ്പോൺസർ ആയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭർ ആശയത്തിനു വിരുദ്ധമാണ്. ഒരു ഐപിഎൽ ഫ്രാഞ്ചൈസിയിലും ഡ്രീം ഇലവന് നിക്ഷേപമുണ്ട്.”- ആദിത്യ വർമ്മ പറഞ്ഞു.
ഡ്രീം ഇലവനിൽ ചൈനീസ് കമ്പനിയായ ടെൻസെൻ്റിന് 20-25 ശതമാനം നിക്ഷേപമാണുള്ളത്.
Read Also : 10 സെക്കൻഡ് പരസ്യത്തിന് 10 ലക്ഷം രൂപ; ഐപിഎല്ലിൽ പണം കൊയ്യാനൊരുങ്ങി സ്റ്റാർ
222 കോടി രൂപക്കാണ് ഡ്രീം ഇലവൻ ഐപിഎൽ മുഖ്യ സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്. അൺഅക്കാദമി, ടാറ്റ എന്നിവരെയൊക്കെ പിന്തള്ളിയാണ് ഫാൻ്റസി ക്രിക്കറ്റ് ആപ്പായ ഈ സ്റ്റാർട്ടപ്പ് ഒരു വർഷത്തെ സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്. അൺഅക്കാദമി 210 കോടി രൂപയും ടാറ്റ സൺസ് 180 കോടി രൂപയുമാണ് ഐപിഎൽ സ്പോൺസർഷിപ്പിനായി മുന്നോട്ടുവച്ചത്. മലയാളി സംരംഭകൻ ബൈജു രവീന്ദ്രൻ്റെ ബൈജൂസ് ആപ്പ് 125 കോടി രൂപയും മുന്നോട്ടുവച്ചിരുന്നു.
Story Highlights – Dream11 as IPL title sponsor will shatter PM Modi’s ‘Atma Nirbhar Bharat’ dream: CAB secretary Aditya Verma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here