സ്വർണക്കടത്ത് കേസ്; എൻഐഎ അന്വേഷണത്തിൽ സിപിഐഎമ്മുകാർ ഉൾപെട്ടിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

സ്വർണക്കടത്ത് കേസിൽ എൻഐഎ നടത്തുന്ന അന്വേഷണത്തിൽ സിപിഐഎമ്മുകാർ ഉൾപെട്ടിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അറസ്റ്റ് ചെയ്തവരിൽ മിക്കവരും ബിജെപിക്കാരും മുസ്ലിംലീഗുകാരുമാണ്. മുഖ്യമന്ത്രിയെ താറടിച്ച് കാണിക്കാനാണ് സ്വർണക്കടത്ത് കേസ് ഉപയോഗിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ ഗവൺമെന്റിന്റെ ഒരാളുപോലും ഉൾപെട്ടിട്ടില്ല. കേസിൽ പ്രതിയായി ഒരാളെ പോലും ഉൾപ്പെടുത്തിയിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളിൽ മിക്കവരും ബിജെപിക്കാരും മുസ്ലിംലീഗുകാരുമാണ്. പിന്നെന്തിനാണ് ദിവസേന ഈ പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ട് ഇടതുപക്ഷത്തിനെതിരെ പ്രചാരം നടത്തുന്നത്. അതിന്റെ പിന്നിൽ രാഷ്ട്രീയ ഉദ്ദേശമാണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

Story Highlights -Gold smuggling case, kodiyeri balakrishnan says CPIM members involved NIA probe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top