കാസർഗോഡ് 174 പേർക്ക് കൊവിഡ്

kasargod covid update

കാസർഗോഡ് ജില്ലയിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 174 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 154 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. 15 പേർ വിദേശത്തു നിന്നും 5 പേർ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്. പള്ളിക്കര, കാഞ്ഞങ്ങാട്, ഉദുമ, ചെമ്മനാട്, തൃക്കരിപ്പൂർ മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 89 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

പള്ളിക്കരയിൽ 22 ഉം കാഞ്ഞങ്ങാട് 19ഉം ചെമ്മനാട് 17 ഉം ഉദുമയിൽ 15ഉം തൃക്കരിപ്പൂരിൽ 11 ഉം വീതമാണ് പുതിയ രോഗബാധിതർ. തൃക്കരിപ്പൂരിൽ ഒരു കുടുംബത്തിലെ 10 പേരിലാണ് രോഗം കണ്ടെത്തിയത്.

Story Highlights kasargod covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top