മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ പരിശോധന ഫലം നെഗറ്റീവ്. മലപ്പുറം എസ്പി യു അബദുല്‍ കരീമിന്റെ കൊവിഡ് പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തി നേടിയ എസ്പി ആശുപത്രി വിട്ടു.
നിരീക്ഷണത്തിന്റെ ഭാഗമായി കുറച്ച് ദിവസങ്ങള്‍ കൂടി ക്വാറന്റീനില്‍ തുടരും. ഗണ്മാന് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തില്‍ പോയ എസ്പിക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഓണലൈനിലൂടെയും ഫോണ്‍ മുഖേന ആശയവിനമയും നടത്തിയും ചികിത്സ വേളയിലും എസ്പി പൊലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
Story Highlights – Malappuram district police chief’s covid test result negative
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here