യുപിഎസ്‌സി പരീക്ഷയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് വ്യാജ പ്രചാരണം [24 Fact Check]

ഈ കൊവിഡ് കാലത്ത് യുപിഎസ്‌സി പരീക്ഷ എഴുതുമ്പോൾ നിരവധി ആശങ്കകൾ ഉള്ളിലുണ്ടാകും. അതിനു ആക്കം കൂട്ടിക്കൊണ്ടാണ് പരീക്ഷ എഴുതണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം എന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നത്. എന്നാൽ ഇത് വ്യാജമാണ്.
ഒക്ടോബർ 4നാണ് യു.പി.എസ്.സി പരീക്ഷാ തീയതി. പരീക്ഷയ്ക്ക് എത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒപ്പം ഹാജരാക്കണം എന്നാണ് പ്രചരിക്കുന്ന സന്ദേശം. എന്നാൽ ഈ വ്യജ സന്ദേശം ശ്രദ്ധയിൽപ്പെട്ടതോടെ വാർത്ത തള്ളി പ്രസാർ ഭാരതി ട്വീറ്റുമായി രംഗത്തെത്തി. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും യു.പി.എസ്.സി അത്തരത്തിൽ യാതൊരു നിർദേശവും പുറത്തിറക്കിയിട്ടില്ലെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പരീക്ഷ തിയതി ഒക്ടോബറിലേക്ക് മാറ്റിയിരുന്നു. സെപ്റ്റംബറോടെ അഡ്മിറ്റ് കാർഡുകൾ ലഭിക്കും. ഈ വർഷം പരീക്ഷ എഴുതാൻ ആഗ്രഹിക്കാത്ത വിദ്യാർത്ഥികൾക്ക് അപേക്ഷ പിൻവലിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. എന്നാൽ പരീക്ഷയുടെ മാറ്റ് നിര്‌ദേശങ്ങളൊന്നും യു.പി.എസ്.സി പുറത്തിറക്കിയിട്ടില്ല.
Story Highlights – no need of covid negative certificate for upsc exam, 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here