ഒരു മൃതദേഹം കൂടി കണ്ടെടുത്തു; പെട്ടിമുടിയിൽ മരണം 62 ആയി

രാജമല പെട്ടിമുടിയിൽ ദുരന്തമേഖലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി.
ആൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തത്തിൽ അകപ്പെട്ട എട്ട് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. തുടർച്ചയായ പതിമൂന്നാം ദിവസമാണ് പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നത്. ദുരന്തഭൂമിയിൽ നിന്ന് വലിയ തോതിൽ മണ്ണ് വന്നടിഞ്ഞ ഗ്രാവൽ ബങ്ക് ഭാഗത്തായിരുന്നു ഇന്നും തിരച്ചിൽ നടന്നത്. മണ്ണിനടിയിൽ അകപ്പെട്ട മനുഷ്യ ശരീരം കണ്ടെത്താൻ സഹായിക്കുന്ന റഡാർ സംവിധാനം ഉപയോഗിച്ചാണ് തിരിച്ചിൽ നടക്കുന്നത്.
ഓഗസ്റ്റ് ആറിനാണ് പെട്ടിമുടിയിൽ ദുരന്തമുണ്ടായത്. രാത്രിയുണ്ടായ ഉരുൾപൊട്ടൽ അപകടത്തിന്റെ ആഴം കൂട്ടി. പ്രദേശത്ത് താമസിച്ചിരുന്ന തോട്ടംതൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സംഭവ സ്ഥലത്തേക്കുള്ള റോഡ് തകർന്നത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. പ്രദേശത്ത് പത്തടി ഉയരത്തിൽ മണ്ണ് അടിഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
Story Highlights – Petti mudi land slide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here