ബഹ്‌റൈൻ രാജാവിനൊപ്പം റോബോട്ട് ? സത്യമെന്ത് ? [24 Fact Check]

ബഹ്‌റൈൻ രാജാവായ ഹമിദ് ബിൻ ഇസ അൽ ഖലീഫക്കൊപ്പം ദുബായിൽ റോബോർട്ട് ബോർഡിഗാഡ് എന്ന തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്ത് മുന്നേറുയാണ്. ടെക്‌നോളജിയെ പുകഴ്ത്തിയുള്ള നിരവധി പോസ്റ്റുകളാണ് വീഡിയോ പങ്കുവച്ചുകൊണ്ട് അവതരിച്ചത്.
എന്നാൽ വീഡിയോയുടെ സത്യാവസ്ഥ മറ്റൊന്നാണെന്ന് ട്വൻറിഫോർ ഫാക്റ്റ് ചെക്ക് ടീം കണ്ടെത്തി. യഥാർത്ഥ വീഡിയോ ഐഡെക്‌സ് 2019 എന്ന യുഎഇ സംഘടിപ്പിച്ച അഞ്ച് ദിവസം നീണ്ട് നിന്ന ആയുധ പ്രദർശനത്തിൽ നിന്നുള്ളതാണ്.
സൈബർസ്റ്റീൻ എന്ന ബ്രിട്ടീഷ് കമ്പനിയാണ് ഈ റോബോർട്ടിന്റെ നിർമാതാക്കൾ. അതുമാത്രമല്ല ഗൂഗിൾ സേർച്ചിലൂടെ വീഡിയോയിലുള്ളത് ബഹ്‌റൈൻ രാജാവല്ലെന്നും വ്യക്തമായി.
Story Highlights – robot with Bahrain king fake news
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here