സുശാന്തിന്റെ മരണം; അന്വേഷണം സിബിഐക്ക്

sushant singh rajput

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക്. മുംബൈ പൊലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് സുപ്രിംകോടതി നിർദേശിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസിനും മുംബൈ പൊലീസിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസന്വേഷണത്തിൽ മുംബൈ പൊലീസ് സിബിഐക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകണം. അന്വേഷണവുമായി ബന്ധപ്പെട്ട ഇതുവരെയുള്ള വിവരങ്ങൾ മുംബൈ പൊലീസ് സിബിഐക്ക് കൈമാറണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

Story Highlights Sushant singh rajput, CBI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top