തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം; രാഷ്ട്രീയ വിവാദം കൊഴുക്കുന്നു

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. കേന്ദ്ര നടപടിക്കെതിരെ മന്ത്രിമാര്‍ ഉള്‍പ്പെടെ രംഗത്ത് എത്തിയപ്പോള്‍, നടപടി ക്രമങ്ങള്‍ പാലിച്ചാണ് കേന്ദ്ര തീരുമാനമെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പ്രതികരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിച്ചാണ് വിമാനത്താവളം അദാനിക്ക് തീറെഴുതിയതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
കൊവിഡിന്റെ മറവില്‍ നടക്കുന്ന വലിയ കൊള്ളയെന്നായിരുന്നു തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തോട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. കച്ചവടത്തിനു പിന്നില്‍ ബിജെപി കോടികളുടെ അഴിമതി നടത്തിയെന്നും കടകംപള്ളി ആരോപിച്ചു.
കേന്ദ്രം തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. വിമാനത്താവളം വില്‍ക്കുന്നതിനെതിരേ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാന്‍ പരാജയപ്പെട്ടുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. കേന്ദ്ര തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണിയും വി. എം. സുധീരനും രംഗത്തെത്തി. അതേസമയം, തിരുവനന്തപുരത്തിന്റെ വികസന കുതിപ്പിന് ശക്തി പകരുന്നതാണ് കേന്ദ്ര തീരുമാനമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കൊടിയ വഞ്ചന കാട്ടിയെന്ന് ഡിവൈഎഫ്ഐയും പകല്‍ക്കൊള്ളയാണ് നടന്നതെന്ന് എ ഐവൈഎഫും പ്രതികരിച്ചു
Story Highlights – Thiruvananthapuram airport, Political controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here