തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; പ്രതി അൻവറുമായി എൻഐഎ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും

സ്വർണക്കടത്ത് കേസിൽ തെളിവെടുപ്പിനായി എൻഐഎ സംഘം ഇന്ന് തലസ്ഥാനത്ത്. പ്രതി അൻവറുമായി എൻഐഎ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും.
അതേസമയം, നയതന്ത്ര ബാഗേജുകൾ സംബന്ധിച്ച് എൻഐഎ ആവശ്യപ്പെട്ട വിശദാംശങ്ങൾ സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം ഇന്ന് നൽകും. പ്രോട്ടോക്കോൾ ഉദ്യോഗസ്ഥൻ നേരിട്ടെത്തിയാണ് വിവരങ്ങൾ കൈമാറുക. രണ്ട് വർഷമായി യുഎഇ കോൺസുലേറ്റ് അനുമതി ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം എൻഐഎ അറിയിക്കും.
മുഖ്യമന്ത്രിക്കും മന്ത്രി കെടി ജലീലിനുമെതിരെയുള്ള ആരോപണങ്ങളിൽ മൂർച്ഛ കൂട്ടാനൊരുങ്ങുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നിൽ ധർണ ഇരിക്കാൻ ബിജെപിയും തീരുമാനിച്ചു.
Story Highlights -thiruvananthapuram, gold smuggliung case, NIA
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here