കായംകുളം സിയാദ് വധക്കേസ്;അറസ്റ്റിലായ കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലര്‍ക്ക് ജാമ്യം

കായംകുളം സിയാദ് വധക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലര്‍ കാവില്‍ നിസാമിന് ജാമ്യം ലഭിച്ചു. കേസിലെ മുഖ്യപ്രതി മുജീബിനെ രക്ഷപ്പെടാന്‍ സഹായിച്ചതിനും കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചതിനുമാണ് നിസാമിനെ അറസ്റ്റ് ചെയ്തത്. സിയാദ് വധക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയിടെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കാവില്‍ നിസാമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഐപിസി സെക്ഷന്‍ 202 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്ന് രാവിലെ നിസാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

കൃത്യം നടത്തിയ ശേഷം നിസാം കേസിലെ മുഖ്യപ്രതി വെറ്റ മുജീബിനെ വീട്ടിലെത്താന്‍ സഹായിച്ചുവെന്നും , കൊലപാതകം മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ കാവില്‍ നിസാമിന് കായംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു നിസാമിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ സിയാദിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കോടിയേരിക്ക് മറുപടിയുമായി ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു രംഗത്ത് എത്തി. നിലവില്‍ കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള വെറ്റ മുജീബും, വിട്ടോബ ഫൈസലുമാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഇനിയും രണ്ടുപേരെ കൂടി പിടികൂടാന്‍ ഉണ്ട്.

Story Highlights Kayamkulam murder case: Congress Municipal Councilor granted bail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top