എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് രോഗ സ്ഥിരീകരിച്ചത് 150 പേര്‍ക്ക്

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. ജില്ലയിലെ പ്രാദേശിക രോഗവ്യാപനം ആശങ്ക ഉയര്‍ത്തുകയാണ്. 150 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 138 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നൂറില്‍ കൂടുതലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മൂന്ന് ഐ.എന്‍.എച്ച്.എസ് ജീവനക്കാര്‍ക്കും മൂന്ന് നാവികസേന ഉദ്യോഗസ്ഥര്‍ക്കും രോഗവ്യാപനമുണ്ടായി.
സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന ഏഴുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചിമ കൊച്ചിയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പള്ളുരുത്തിയിലും ഫോര്‍ട്ട് കൊച്ചിയിലും 13 പേര്‍ക്ക് വീതവും മട്ടാഞ്ചേരിയില്‍ 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആലുവയിലും രോഗികളുടെ എണ്ണം കൂടുകയാണ്. 12 പേര്‍ക്കാണ് ആലുവയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 121 പേരാണ് ജില്ലയില്‍ രോഗമുക്തിനേടിയത്. എറണാകുളം സ്വാദേശികളായ 115 പേരുടെയും മറ്റു ജില്ലക്കാരായ നാലുപേരുടെയും മറ്റു സംസ്ഥാനത്ത് നിന്നുള്ള രണ്ടുപേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
Story Highlights – covid 19, coronavirus, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here