Advertisement

കൊവിഡ് വ്യാപന ആശങ്ക ഒഴിയാതെ മലപ്പുറം ജില്ല; ഇന്ന് 356 പേര്‍ക്ക് കൂടി കൊവിഡ്

August 20, 2020
Google News 1 minute Read
covid 19, coronavirus, kottayam

കൊവിഡ് വ്യാപന ആശങ്ക ഒഴിയാതെ മലപ്പുറം ജില്ല. 356 പേര്‍ക്ക് കൂടി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പ്രതിദിന കൊവിഡ് കണക്കുകളില്‍ ഉണ്ടാക്കുന്ന വര്‍ധന ജില്ലയില്‍ ആശങ്ക സൃഷിടിക്കുന്നതിനിടെയാണ് 337 പേര്‍ക്ക് കൂടി ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

രോഗം ബാധിച്ചവരില്‍ 20 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും പതിനഞ്ച് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2656 ആയി. 108 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം പുതുതായി രോഗമുക്തി നേടിയത്.

മലപ്പുറത്ത് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി ഉള്‍പ്പെടെ മുപ്പത് പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്പി ഓഫീസിലെ ജീവനക്കാരടക്കമാണിത്. ഇതിന് പുറമെ മലപ്പുറം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 12 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലേക്ക് മാറ്റി. ജില്ലയിലെ പ്രധാന കൊവിഡ് ആശുപത്രിയായ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉള്‍പ്പടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉന്നത അധികാരികള്‍ക്ക് പുറമെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരികുന്നതും ജില്ലയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതേസമയം, കൊവിഡ് സ്ഥിരീകരിച്ച കളക്ടരുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീനയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്.

Story Highlights covid 19, coronavirus, malapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here