പെട്ടിമുടിയില്‍ ഇന്ന് കണ്ടെത്തിയത് ഗര്‍ഭിണിയുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍; മരണം 65 ആയി

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ ഇന്നു നടത്തിയ തെരച്ചിലില്‍ ഗര്‍ഭിണിയുടേതടക്കം മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു. കൗശിക (15) ശിവരഞ്ജിനി (15), മുത്തുലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതില്‍ മരണപ്പെട്ട മുത്തു ലക്ഷ്മി ഗര്‍ഭിണിയായിരുന്നു.ഇതോടെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി.
ദുരന്തത്തില്‍ അകപ്പെട്ട അഞ്ചുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തഭൂമിക്ക് സമീപത്തു നിന്നും 10 കിലോമീറ്ററോളം ദുരത്തുള്ള ഭൂതക്കുഴി ഭാഗത്തു നിന്നുമാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തുടര്‍ച്ചയായ പതിനാലാം ദിവസമാണ് പെട്ടിമുടിയില്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി തെരച്ചില്‍ നടത്തിയത്. റഡാര്‍ സംവിധാനം ഉപയോഗിച്ചായിരുന്നു ഇന്നും തെരച്ചില്‍ നടന്നത്.
Story Highlights – pettimudi; Death toll rises to 65
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here