പ്രോട്ടോകോൾ ഓഫീസർമാരുമായി സ്വപ്‌നയ്ക്ക് അടുത്ത ബന്ധമെന്ന് സൂചന; ഒപ്പമുള്ള ഫോട്ടോ ട്വന്‍റിഫോറിന്

പ്രോട്ടോകോള്‍ ഉദ്യോഗസ്ഥർക്ക് സ്വപ്നയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. സ്വർണക്കടത്ത് കേസിൽ നിർണായക വിവരമാണ് പുറത്തായിരിക്കുന്നത്. നേരത്തെ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ആയിരുന്ന ഷൈൻ ഹക്കീമുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്നലെ എൻഐഎയുടെ മുന്‍പില്‍ ഹാജരായ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറുമായും സ്വപ്നക്ക് അടുത്ത ബന്ധമാണുള്ളതെന്നാണ് അന്വേഷണ ഏജന്‍സികള്‍ വിശദീകരിക്കുന്നത്.
പ്രോട്ടോകോള്‍ ഉദ്യോഗസ്ഥനായ എം എസ് ഹരികൃഷ്ണൻ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന, സരിത് എന്നിവരുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ ഹരികൃഷ്ണന് ഇവരുമായി ബന്ധമുണ്ട്. സ്വപ്നയോടൊപ്പം പ്രോട്ടോകോള്‍ ഓഫീസര്‍മാര്‍ നില്‍ക്കുന്ന ഫോട്ടോ ട്വന്‍റിഫോറിന് ലഭിച്ചു.
കഴിഞ്ഞ ദിവസം രണ്ട് വർഷമായി നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ വെളിപ്പെടുത്തിയിരുന്നു. കസ്റ്റംസിനെ ഇക്കാര്യം അറിയിച്ചത് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽ കുമാറാണ്. പോസ്റ്റ് മുഖേനയും ഇ മെയിൽ മുഖാന്തരവുമാണ് വിശദീകരണം. എൻഐഎയ്ക്കും പ്രോട്ടോകോൾ ഓഫീസർ ഉടൻ മറുപടി നൽകും.
Read Also : ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്നക്ക് കമ്മീഷൻ ലഭിച്ചത് എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം: ചെന്നിത്തല
നയതന്ത്ര പാഴ്‌സലിന് അനുമതി നൽകുന്നത് പ്രോട്ടോകോൾ ഓഫീസറാണ്. പ്രോട്ടോകോൾ ഓഫീസറിന്റെ സമ്മത പത്രം നൽകിയാലാണ് പാഴ്‌സൽ വിട്ടുനൽകുക. വിട്ടുനൽകിയതിന് ശേഷം രേഖ പ്രോട്ടോകോൾ ഓഫീസറിന് തിരിച്ച് നൽകുകയും ചെയ്യണമെന്നാണ് ചട്ടം. എന്നാൽ നയതന്ത്ര പാഴ്‌സലായാണ് മതഗ്രന്ഥങ്ങളെത്തിയതെന്നായിരുന്നു മന്ത്രി കെ ടി ജലീൽ പറഞ്ഞിരുന്നത്. ദുബായ് കോൺസുലേറ്റിന് മതഗ്രന്ഥം നൽകിയെന്ന് മന്ത്രി കെ ടി ജലീൽ സമ്മതിച്ചിരുന്നു. സിഅപ്പ് റ്റ് എന്ന സ്ഥാപനം വഴിയാണ് മത ഗ്രന്ഥങ്ങൾ വിതരണം ചെയ്തത്.
Story Highlights – protocol officer, swapna suresh, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here