Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (20-08-2020)

August 20, 2020
1 minute Read
todays news headlines august 20

ലൈഫ് മിഷൻ പദ്ധതി ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ നിർമാണ ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു. തദ്ദേശ ഭരണം വകുപ്പ്, നിയമ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് വിളിപ്പിച്ചത്. ലൈഫ് മിഷൻ പദ്ധതിക്ക് സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലായിരുന്നത് കൊണ്ട് ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശ ഭരണ വകുപ്പും കരട് ധാരണാ പത്രം പരിശോധിച്ചത് നിയമ വകുപ്പുമാണ്. ലൈഫ് മിഷൻ സിഇഒ യു വി ജോസാണ് റെഡ് ക്രസന്റുമായുള്ള ധാരണാപത്രം ഒപ്പിട്ടത്. ധാരണാ പത്രം തയാറാക്കിയത് കമ്പനി അധികൃതരായിരുന്നു. മുഖ്യമന്ത്രിയുടെ നീക്കം നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന ആരോപണത്തെ തുടർന്നാണ്. പരിശോധന എം ശിവശങ്കറിന്റെ ഇടപാടുകൾ അറിയാൻ വേണ്ടിയാണെന്നും വിവരം.

ലൈഫ് മിഷൻ പദ്ധതി; കമ്മീഷനായി കിട്ടിയ കോടിക്കണക്കിന് രൂപയുമായി വിദേശ പൗരൻ മുങ്ങി

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷനുമായി വിദേശ പൗരൻ മുങ്ങി. രണ്ടരക്കോടി രൂപയുമായി മുങ്ങിയത് ഈജിപ്തുകാരനായ ഖാലിദ് മുഹമ്മദ് ഷൗക്രിയാണ്. യുഎഇ കോൺസുലേറ്റിൽ അക്കൗണ്ടന്റ് ആയിരുന്നു ഷൗക്രി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പണം കിട്ടിയതിന് പിന്നാലെ ഷൗക്രി മുങ്ങി. യുഎഇയിലെ സ്വർണക്കടത്തുകാർക്ക് നൽകാൻ വേണ്ടിയാണ് ഷൗക്രി പണവുമായി കടന്നത്.

പ്രോട്ടോകോൾ ഓഫീസർമാരുമായി സ്വപ്‌നയ്ക്ക് അടുത്ത ബന്ധമെന്ന് സൂചന; ഒപ്പമുള്ള ഫോട്ടോ ട്വന്‍റിഫോറിന്

സ്വർണക്കടത്ത് കേസിൽ നിർണായക വിവരം പുറത്ത്. പ്രോട്ടോകാൾ ഉദ്യോഗസ്ഥർക്ക് സ്വപ്നയുമായി അടുത്ത ബന്ധമെന്ന് സൂചന. നേരത്തെ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ആയിരുന്ന ഷൈൻ ഹക്കീമുമായി സ്വപ്നക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്നലെ എൻഐഎയിൽ ഹാജരായ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറുമായും സ്വപ്നക്ക് അടുത്ത ബന്ധമാണുള്ളത്. അന്വേഷണ ഏജന്‍സികളുടേതാണ് കണ്ടെത്തല്‍.

കോട്ടയം തിരുവാർപ്പ് പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തു

കോട്ടയം തിരുവാർപ്പ് മർത്തശ്മുനി പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തു. ഇന്ന് പുലർച്ചെയായിരുന്നു നടപടി. വിശ്വാസികൾ പ്രതിഷേധിച്ചെങ്കിലും സംഘർഷത്തിലേക്ക് കാര്യങ്ങൾ പോയില്ല.

‘ദയ യാചിക്കില്ല, ഏത് ശിക്ഷയും ഏറ്റുവാങ്ങും’; കോടതിയലക്ഷ്യ കേസിൽ നിലപാടിൽ ഉറച്ച് പ്രശാന്ത് ഭൂഷൺ

കോടതിയലക്ഷ്യ കേസിൽ നിലപാടിൽ ഉറച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ദയ യാചിക്കില്ലെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്നും പ്രശാന്ത് ഭൂഷൺ കോടതിയിൽ പറഞ്ഞു.

Story Highlights todays news headlines august 20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top