Advertisement

പാലക്കാട് പ്രവാസിയെ മർദിച്ച സംഭവം; 13 പേർക്കെതിരെ കേസ്

August 21, 2020
Google News 1 minute Read

പാലക്കാട് നോക്കുകൂലി നൽകാത്തതിന്റെ പേരിൽ പ്രവാസി വ്യവസായിക്ക് മർദനമേറ്റ സംഭവത്തിൽ 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. സിഐടിയു, ഐഎൻടിയുസി തൊഴിലാളികൾക്ക് എതിരായാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തി പണാപഹരണം നടത്താൻ ശ്രമിക്കൽ, മർദനം എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

Read Also :പാലക്കാട് നോക്കുകൂലി ആവശ്യപ്പെട്ട് പ്രവാസി വ്യവസായിക്ക് ചുമട്ടുതൊഴിലാളികളുടെ മർദനം

തന്റെ കടയിലേക്ക് വന്ന ലോഡിറക്കിയതിനാണ് കഴനി ചുങ്കത്തെ പ്രവാസി വ്യവസായി ദീപക്കിന് കഴിഞ്ഞ ദിവസം സിഐടിയു, ഐഎൻടിയുസി തൊഴിലാളികളുടെ മർദനമേറ്റത്. നോക്കുകൂലി ചോദിച്ചെത്തിയ തൊഴിലാളികൾ സ്ഥാപനമുടമയെ മർദിക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോർ പുറത്തുവിട്ടിരുന്നു. ദീപകിനെ മർദിച്ച സംഭവത്തിൽ 13 ചുമട്ടുതൊഴിലാളികൾക്കെതിരായാണ് പൊലീസ് കേസെടുത്തത്. ഭീഷണി, പണാപഹരണം നടത്താൻ ശ്രമിക്കൽ, മർദനം എന്നീ വകുപ്പുകളാണ് 13 പേർക്കെതിരെയും ചുമത്തിയിട്ടുള്ളത്. ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ആലത്തൂർ സി ഐ അറിയിച്ചു. അതേസമയം തങ്ങൾ നോക്കുകൂലി ചോദിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് തൊഴിലാളി സംഘടനകൾ.

Story Highlights Palakkad, Pravasi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here