Advertisement

പാലക്കാട് നോക്കുകൂലി ആവശ്യപ്പെട്ട് പ്രവാസി വ്യവസായിക്ക് ചുമട്ടുതൊഴിലാളികളുടെ മർദനം

August 20, 2020
Google News 1 minute Read

പാലക്കാട് കാവശേരിയിൽ പ്രവാസി വ്യവസായിക്ക് ചുമട്ടു തൊഴിലാളികളുടെ മർദനം. കഴനി ചുങ്കത്തെ എഡി അസോസിയേറ്റ്‌സ് ഉടമ ദീപക്കിനാണ് മർദനമേറ്റത്. സിഐടിയു, ഐഎൻടിയുസി പ്രവർത്തകരാണ് മർദിച്ചത്.

കഴിഞ്ഞ ദിവസം പൊള്ളാച്ചിയിൽ നിന്ന് സ്ഥാപനത്തിലേക്ക് പൈപ്പും ഷീറ്റുകളും മറ്റും എത്തിച്ചിരുന്നു. ഇത് ഇറക്കുന്നതിനായി ചുമട്ടു തൊഴിലാളികളുമായി ബന്ധപ്പെട്ടു. എന്നാൽ അഞ്ച് മണി കഴിഞ്ഞ് ജോലി ചെയ്യില്ലെന്നാണ് അവർ അറിയിച്ചതെന്ന് ദീപക് പറഞ്ഞു. ഉടൻ മടങ്ങണമെന്ന് ലോറി ഡ്രൈവർ ആവശ്യപ്പെട്ടതുകൊണ്ട് തങ്ങൾ തന്നെ ലോഡ് ഇറക്കിയെന്നും ദീപക് വ്യക്തമാക്കി.

പിറ്റേദിവസം തൊഴിലാളികൾ സംഘടിച്ചെത്തി നോക്കുകൂലി ആവശ്യപ്പെട്ടു. എന്നാൽ നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് മർദനമെന്നും ദീപക്ക് കൂട്ടിച്ചേർത്തു. സംഭവത്തിൽ ആലത്തൂർ പൊലീസ് സ്റ്റേഷനിൽ ദീപക് പരാതി നൽകി.

Story Highlights Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here