കണ്ണീരൊപ്പാനൊരു കളിക്കുപ്പായം; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജേഴ്സി ലേലവുമായി ഒരു കൂട്ടം ഫുട്‌ബോൾ താരങ്ങൾ

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജഴ്സി ലേലവുമായി ഒരു കൂട്ടം ഫുട്‌ബോൾ താരങ്ങൾ. ഇന്ത്യൻ താരങ്ങളുടെ ഒപ്പു പതിഞ്ഞ ജേഴ്സിയാണ് ലേലത്തിൽ വയ്ക്കുന്നത്. കാലവർഷ കെടുതിയിൽപ്പെട്ടവർക്കും കൊവിഡിൽ കേരളത്തിൽ കുടുങ്ങിയ വിദേശ ഫുട്‌ബോൾ താരങ്ങൾക്കുമാണ് ലേലത്തുക കൊണ്ട് സഹായമെത്തിക്കുക.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഐഎം വിജയൻ മാത്രമല്ല, നമ്മുടെ അഭിമാനമായ ഫുട്‌ബോൾ താരങ്ങളെല്ലാം ഈ ജേഴ്സി ലേലത്തിന്റെ ഭാഗമാണ്. വർഷങ്ങളുടെ ഇടവേളക്ക് ശേഷമായിരുന്നു 2019 ൽ ഇന്ത്യ ഏഷ്യൻ കപ്പിൽ മത്സരത്തിന് ഇറങ്ങുന്നത്. അന്നത്തെ ഇന്ത്യൻ ടീമിൽ കളിച്ച മുഴുവൻ താരങ്ങളുടെയും ഒപ്പ് പതിഞ്ഞതോടെ ഈ 17 ആം നമ്പർ
ജേഴ്സി താരങ്ങളേക്കാൾ വലിയ താരമായി മാറിയത്. ഫുട്‌ബോൾ പ്രേമിയും പ്രവാസിയുമായ മുഹമ്മദ് മുനീറിന് ഇന്ത്യൻ താരങ്ങൾ സമ്മാനമായി നൽകിയയതായിരുന്നു ഈ ജേഴ്സി. താൻ നിധി പോലെ സൂക്ഷിച്ച ജേഴ്സി മുഹമ്മദ് മുനീർ തന്നെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായ് സമ്മാനിച്ചത്. വാട്‌സാപ്പ് വഴിയാണ് ഈ അത്യപൂർവ ലേലം നടക്കുന്നതന്ന പ്രത്യേകതയുമുണ്ട്.
Story Highlights -a group foot ball players auction for jersy for relief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here