Advertisement

വിവരങ്ങൾ തേടി സിബിഐ; സുശാന്തിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചു

August 21, 2020
Google News 1 minute Read

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. മുംബൈയിൽ എത്തിയ സിബിഐ സംഘം പൊലീസ് നടത്തിയ അന്വേഷണത്തിൽ വീഴ്ചപറ്റിയോ എന്നറിയാനുള്ള ശ്രമങ്ങളാണ് ആദ്യം ആരംഭിച്ചത്. ഇതുവരെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.സി.പി അഭിഷേക് ത്രിമുഖേയിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞ സംഘം സുശാന്തിന്റെ പരിചാരകനിൽ നിന്ന് മൊഴി രേഖപ്പെടുത്തി.

സുശാന്തിന്റെ മരണം ചലച്ചിത്ര മേഖല കടന്ന് രാഷ്ട്രീയ സംവാദമായ സാഹചര്യത്തിൽ കരുതലോടെയും രഹസ്യ സ്വഭാവം നിലനിർത്തിയും കേസ് അന്വേഷിക്കാനാണ് സിബിഐയുടെ തീരുമാനം. ജോയിന്റ് ഡയറക്ടർ ശശിധറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ തന്നെ അന്വേഷണം ആരംഭിച്ചു. ആദ്യം മുംബൈ പൊലീസിന്റെ അന്വേഷണമാണ് സംഘം പരിശോധിക്കുന്നത്. മുംബൈ പെലീസിൽ നിന്ന് കേസ് ഡയറി ശേഖരിച്ച സിബിഐ, ഇതുവരെ കേസ് അന്വേഷിച്ച ഡിസിപി അഭിഷേക് ത്രിമുഖയിൽ നിന്ന് വിവരം ശേഖരിച്ചു.

Read Also : ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബം

ആദ്യ ഘട്ട ഡമ്മി പരിശോധനകളിലേക്ക് കടന്ന സംഘം സുശാന്തിന്റെ പാചകക്കാരൻ നീരജിന്റെ മോഴി രേഖപ്പെടുത്തി. സിബിഐ ഫോറൻസിക് സംഘം തെളിവുകളുടെ പുനഃപരിശോധനയും സമാന്തരമായി തുടങ്ങിയിട്ടുണ്ട്. മുംബൈയിലെ ഡിആർഡിഒ ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്യുന്ന അന്വേഷണ സംഘം പത്ത് ദിവസംകൊണ്ട് മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഗുണദോഷ വശങ്ങളിൽ വ്യക്തത വരുത്തും.

Story Highlights Sushant singh rajpt, CBI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here