Advertisement

തിരുവനന്തപുരത്ത് സമ്പര്‍ക്ക വ്യാപനം രൂക്ഷം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 429 പേര്‍ക്ക്

August 21, 2020
Google News 1 minute Read
thiruvananthapuram covid

തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കരോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 429 പേരില്‍ 411 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17 പേരുടെ രോഗ ഉറവിടവും വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥീരികരിച്ചു.

തീരദേശമേഖലയില്‍ രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ആശങ്കയൊഴിയുന്നില്ല. കൊച്ചുതോപ്പ്, വിഴിഞ്ഞം, പൊഴിയൂര്‍, പൂവാര്‍, അയിര മേഖലകളില്‍ ഇന്നും രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തി മേഖലയില്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. പാറശ്ശാല, അമരവിള, മാരായമുട്ടം, പെരുങ്കടവിള, പനച്ചൂട് പ്രദേശങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. മലയോര ഗ്രാമീണ മേഖലകളില്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നത് ആശങ്കയോടെയാണ് ജില്ലാ ഭരണകൂടം നോക്കിക്കാണുന്നത്. നെടുമങ്ങാട്, ചുള്ളിമാനൂര്‍, പൂവച്ചല്‍, കാട്ടാക്കട, കള്ളിക്കാട് പ്രദേശങ്ങളില്‍ ഇന്നും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കടക്കം വെല്ലുവിളിയാവുകയാണ്. നിലവില്‍ 4992 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് പുതുതായി 1500 പേരെ നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 24223 ആയി.

Story Highlights covid 19, coronavirus, trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here