വിമാനത്താവള സ്വകാര്യവത്കരണം; കേന്ദ്രവ്യോമയാന മന്ത്രിക്കെതിരെ എളമരം കരീം എംപി അവകാശ ലംഘന നോട്ടീസ് നല്‍കി

തിരുവന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തില്‍ കേന്ദ്രവ്യോമയാന മന്ത്രിക്കെതിരെ എളമരം കരീം എംപി രാജ്യസഭാ സെക്രട്ടറിയേറ്റിന് അവകാശ ലംഘന നോട്ടീസ് നല്‍കി. സഭാ ചട്ടം 187 പ്രകാരം രാജ്യസഭാ സെക്രട്ടറി ജനറലിനാണ് നോട്ടീസ് നല്‍കിയത്. വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ടെന്‍ഡറില്‍ തീരുമാനം എടുത്തില്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. തെറ്റായ ഉത്തരം മന്ത്രി നല്‍കിയെന്നാണ് പരാതി.
ബിഡിംഗ് പ്രക്രിയ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ ഈ വിഷയത്തില്‍ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് എളമരം കരീം എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി രാജ്യസഭയില്‍ രേഖാമൂലം പ്രസ്താവന നടത്തിയത്. എന്നാല്‍ വിമാനത്താവളവും അനുബന്ധമായുള്ള ഭൂമിയും 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് വിട്ടുനല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ് ചൂണ്ടിക്കാട്ടിയാണ് എളമരം കരീം എംപിയുടെ നോട്ടീസ്.
അതേസമയം, തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കുന്ന കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ വീണ്ടും നിയമ നടപടികള്‍ക്ക് തയാറാവുകയാണ്.
നിലവില്‍ കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയ തീരുമാനം സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജി. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സര്‍ക്കാര്‍ നേരത്തെ നല്‍കിയ അപ്പീലില്‍ പുതിയ ഉപഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
Story Highlights – Airport privatization; Elamaram Kareem MP has issued a rights violation notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here