Advertisement

വാർഷിക ഉത്സവത്തിനായി തുറക്കാൻ മുംബൈയിലെ മൂന്ന് ക്ഷേത്രങ്ങൾക്ക് അനുമതി നൽകി സുപ്രിംകോടതി

August 21, 2020
1 minute Read

മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങൾക്ക് വാർഷിക ഉത്സവത്തിനായി തുറക്കാൻ സുപ്രിം കോടതിയുടെ അനുമതി. മഹാരാഷ്ട്ര സർക്കാരിന്റെ എതിർപ്പ് കോടതി തള്ളി.

വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന സർക്കാർ, മതപരമായ ചടങ്ങുകൾക്ക് അനുമതി നിഷേധിക്കുന്നത് വിചിത്രമാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിരീക്ഷിച്ചു. എന്നാൽ, ഗണേശ ചതുർഥി അടക്കം ആയിരങ്ങൾ എത്തുന്ന മറ്റ് ആഘോഷങ്ങൾക്ക് ഉത്തരവ് ബാധകമല്ലെന്ന് കോടതി വ്യക്തത വരുത്തി. പുരി ജഗന്നാഥൻ തങ്ങളോട് ക്ഷമിച്ചത് പോലെ, മറ്റ് ദൈവങ്ങളും ക്ഷമിക്കുമെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

Story Highlights mumbai, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top