Advertisement

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ വായ്പാ പദ്ധതി

August 21, 2020
2 minutes Read

സ്‌കൂള്‍ തലം മുതല്‍ ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ തലം വരെയുളള ഒബിസി/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ വായ്പ നല്‍കും. പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ശ്രേണിയിലുളള ലാപ്‌ടോപ്പ് വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും.

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയില്‍ അധികരിക്കരുത്. പലിശ നിരക്ക് ആറ് ശതമാനമാണ്. വായ്പാ തുക 60 പ്രതിമാസ തവണകളായി തിരിച്ചടയ്ക്കണം.
വാങ്ങാന്‍ ഉദ്ദേശിക്കുന്ന ലാപ്പ്‌ടോപ്പിന്റെ ക്വട്ടേഷന്‍/ഇന്‍വോയ്‌സ് അപേക്ഷകര്‍ ഹാജരാക്കണം. ക്വട്ടേഷന്‍/ഇന്‍വോയിസ് പ്രകാരം ലാപ്പ്‌ടോപ്പ് വാങ്ങുന്നതിനാവശ്യമായ 100 ശതമാനം വായ്പയായി അനുവദിക്കും. 18 വയസ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. പദ്ധതി വിശദാംശങ്ങള്‍ www.ksbcdc.com ല്‍ ലഭിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ല/ഉപജില്ലാ ഓഫീസുകളില്‍ ലഭിക്കും.

Story Highlights Ksbcdc loan scheme for students to purchase laptops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top