മത്തായിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു

mathai death case to be probed by cbi

ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി അനുമതി. മൃതദേഹം സംസ്‌കരിക്കാൻ നടപടി വേണമെന്ന് മത്തായിയുടെ ഭാര്യയോട് ഹൈക്കോടതി പറഞ്ഞു.

കേസിൽ എന്തുകൊണ്ടാണ് ആരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാത്തതെന്ന് കോടതി ചോദിച്ചു. ആരെയും പ്രതി ചേർത്തിട്ടില്ലെന്ന് സർക്കാർ പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സിബിഐ അന്വേഷണത്തിന് കോടതി അനുമതി നൽകുന്നത്.

അതേസമയം, മത്തായിയുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് ശുപാർശ അയച്ചിരുന്നു.

Story Highlights mathai death case, cbi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top